ബ്രൂവറിയില്‍ നിന്നും ബിയർ മോഷ്ടിച്ച സിവിൽ എക്‌സൈസ് ഉദ്യേഗസ്ഥന് സസ്‌പെൻഷൻ

ബ്രൂവറിയിൽ നിന്നും ആറ് കെയ്‌സ് ബിയർ മോഷ്ടിച്ചതിനാണ് നടപടി. കഴിഞ്ഞ ഡിസംബർ 28 നായിരുന്നു സംഭവം

Update: 2023-01-06 10:52 GMT

പാലക്കാട്: ബ്രൂവറിയില്‍ നിന്നും ബിയർ മോഷ്ടിച്ച സിവിൽ എക്‌സൈസ് ഉദ്യേഗസ്ഥന് സസ്‌പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ പി.ടി പ്രിജുവിനെയാണ് സസ്‌പെന്റ് ചെയ്തത്. ബ്രൂവറിയിൽ നിന്നും ആറ് കെയ്‌സ് ബിയർ മോഷ്ടിച്ചതിനാണ് നടപടി. കഴിഞ്ഞ ഡിസംബർ 28 നായിരുന്നു സംഭവം.സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ കമ്മീഷ്ണറുടെ യോഗത്തിനായി തൃശ്ശൂരിലേക്ക് പോയ സമയത്തായിരുന്നു പ്രിജു ബ്രൂവറിയിൽ നിന്നും ബിയർ മോഷ്ടിച്ചത്.

ഇതുസംബന്ധിച്ച് അധികൃതർ നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്റലിജൻസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഞ്ചിക്കോട്ടെ ബ്രൂവറിയിലെത്തി സി.സി.ടി.വി ശൃശ്യങ്ങളക്കം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിജു കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. തുടർന്ന് വെള്ളിയാഴ്ച്ച ഉച്ചയോടെ എക്‌സൈസ് കമ്മീഷണർ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് പ്രിജു ബ്രൂവറിയിൽ ചുമതലയേറ്റത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News