'എംപിയെന്ന നിലയിൽ ഇടപെടണം'; മാനന്തവാടിയിൽ സീറ്റ് ആവശ്യപ്പെട്ട് രാഹുലിനും പ്രിയങ്കക്കും കത്തയച്ച് സി.കെ ജാനു

സി.കെ ജാനുവിന്റെ പാർട്ടിക്ക് നിയമസഭയിൽ മത്സരിക്കാനുള്ള സീറ്റ് യുഡിഎഫ് വെട്ടിയിരുന്നു

Update: 2026-02-05 10:36 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ സീറ്റ് ആവശ്യപ്പെട്ട് സി.കെ ജാനു രാഹുൽ ഗാന്ധിക്ക് കത്തയച്ചു. സീറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അറിയിച്ചതായി സി.കെ ജാനു കത്തിൽ പറയുന്നു. എംപിയെന്ന നിലയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധിക്കും പ്രത്യേകം കത്തയച്ചു.

നിയമസഭയിൽ മത്സരിക്കാൻ സി.കെ ജാനുവിന് സീറ്റുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചതിന് പിന്നാലെയാണ് കത്ത്. സി.കെ ജാനു സംസ്ഥാന അധ്യക്ഷയായ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി രണ്ട് സീറ്റുകളാണ് നേരത്തേ ചോദിച്ചിരുന്നത്. കോഴിക്കോട് ബാലുശേരിയിലും വയനാട്ടിലെ മാനനന്തവാടിയിലും. രണ്ട് സീറ്റ് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതോടെ സി.കെ ജാനുവിന് മത്സരിക്കാൻ മാനന്തവാടിയിൽ സീറ്റ് എന്നതിലേയ്ക്ക് എത്തി. അതും നിഷേധിക്കുന്ന നടപടിയാണ് യുഡിഎഫ് നേതൃത്വം സ്വീകരിച്ചത്.

Advertising
Advertising

യുഡിഎഫിന് ഭരണംകിട്ടികഴിയുമ്പോൾ കോർപറേഷൻ അധ്യക്ഷസ്ഥാനമാണ് വി.ഡി സതീശൻ്റെ ഓഫർ.ഇത് അവഹേളനമാണെന്ന നിലപാടിലാണ് സി.കെ ജാനു. ഇതോടെയാണ് ഹൈക്കമാൻഡിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും കത്തയച്ചത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News