വയനാട് ബിജെപിയിൽ ഗ്രൂപ്പ് പോര് രൂക്ഷം

പുതിയ പ്രസിഡണ്ടിന്‍റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രസിഡന്‍റ്

Update: 2021-10-10 02:17 GMT

വയനാട്  ബിജെപിയിൽ ഗ്രൂപ്പ് പോര് രൂക്ഷം.ജില്ലാ പ്രസിഡന്‍റ് സജിശങ്കറിനെ നീക്കി കെ സുരേന്ദ്രന്‍ പക്ഷക്കാരനായ കെ പി മധുവിനെ പുതിയ ജില്ലാ പ്രസിഡന്‍റാക്കിയതിനെതിരെ അണികള്‍ക്കൊപ്പം പ്രതിഷേധം പരസ്യമാക്കുകയാണ് ഒരുവിഭാഗം നേതാക്കളും.പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ നേതൃത്വത്തിനെതിരെ മുൻ പ്രസിഡന്‍റ് ശങ്കർ ആഞ്ഞടിച്ചു. താൻ പ്രസിഡൻ്റായിരിക്കെ കെ പി മധുവില്‍ നിന്ന് വേദനാജനകമായ അനുഭവങ്ങളാണുണ്ടായിരുന്നതെന്നും ഇനിയെങ്കിലും ശൈലി മാറ്റണമെന്നും  ശങ്കർ തുറന്നടിച്ചു. പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങ് പൂര്‍ത്തിയാകും മുമ്പേ സജി ശങ്കർ വേദിവിട്ടു. പോഷകസംഘടനകളില്‍ യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കര്‍ഷകമോര്‍ച്ച ഭാരവാഹികള്‍ വൈകിയാണ് എത്തിയത്. കീഴ്കമ്മറ്റികളിലെ പ്രധാനഭാരവാഹികളും ചടങ്ങില്‍നിന്ന് വിട്ടുനിന്നു.

Advertising
Advertising

എന്നാൽ, പ്രതിഷേധം സംസ്ഥാനഅധ്യക്ഷനെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പുതിയ പ്രസിഡന്‍റ്  കെ.പി.മധുവിന്‍റെ പ്രതികരണം. പരസ്യപ്രതിഷേധത്തിനും കൂട്ടരാജിക്കും പിന്നാലെ വയനാട് ജില്ലാ ബിജെപിയിലെ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമാകുന്നതായാണ് റിപ്പോർട്ടുകൾ. ഭിന്നതകൾ പരിഹരിക്കേണ്ട സംസ്ഥാന നേതൃത്വം തന്നെ ഒരു വിഭാഗത്തോടൊപ്പം പരസ്യമായി നിലയുറപ്പിക്കുകയാണെന്നാണ് മറുവിഭാഗത്തിൻ ആക്ഷേപം

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News