'എടാ പോടാ, സ്ഥലം വിട്ടോ...' എ.സി മൊയ്തീന്റെ വീട്ടിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി

Update: 2023-08-22 09:41 GMT

തൃശൂർ: ഇ.ഡി റെയ്ഡ് നടക്കുന്ന മുൻ മന്ത്രി എ.സി മൊയ്തീന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തക ർ നടത്തിയ മാർച്ചിനിടെ സംഘർഷം. സിപിഎം പ്രവർത്തരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മൊയ്തീന്റെ വീട്ടിൽ റെയ്ഡ്. ഇന്ന് രാവിലെ 7 മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. തൃശൂരിലെ ചില ബിനാമികളുടെ വീട്ടിലും പരിശോധന നടക്കുന്നുിണ്ടെന്നാണ് വിവരം.

Full View

കോടികളുടെ തട്ടിപ്പാണ് കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് നടന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷികളുടെ മൊഴിയെടുക്കലടക്കം നടന്നിരുന്നു. ഇ.ഡി റിപ്പോർട്ട് നൽകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. കേസിൽ പരാതിക്കാരനായ സുരേഷിന്റെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്കും സി.പി.എം നേതാക്കൾക്കും ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. തട്ടിപ്പിലെ പണം സി.പി.എമ്മിനാണു ലഭിച്ചതെന്നും ആരോപണമുണ്ടായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News