സ്വർണപ്പാളി വിവാദം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പത്തനംതിട്ടയിലെ ഓഫീസിലേക്കായിരുന്നു മാർച്ച്

Update: 2025-10-07 09:12 GMT

Photo| MediaOne 

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതീകാത്മക സ്വർണപ്പാളിയുമേന്തിയായിരുന്നു പ്രതിഷേധം. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ചു.

കല്ലേറിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. മാർച്ചിന്റെ ഉദ്ഘാടകനായ  സന്ദീപ് വാര്യരടക്കമുള്ള നേതാക്കൾക്കും പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ, യൂത്ത് കോൺഗ്രസ്  നേതാവ് നഹാസ് പത്തനംതിട്ട തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നൂറുകണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. 

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News