'വർഗ വഞ്ചകരായ കുലം കുത്തികളേ കടക്ക് പുറത്ത്'; തെരഞ്ഞെടുപ്പിന് പിന്നാലെ മലപ്പുറത്ത് സിപിഎമ്മിൽ കലഹം

സിപിഎം നേതാവിനും സ്ഥാനാർഥിക്കുമെതിരെ പ്രവർത്തകർ രംഗത്തെത്തി

Update: 2025-12-19 07:32 GMT
Editor : Jaisy Thomas | By : Web Desk

മലപ്പുറം: തെരഞ്ഞെടുപ്പിന് പിന്നാലെ മലപ്പുറം ചോക്കാട് പഞ്ചായത്തിൽ സിപിഎമ്മിൽ കലഹം. ചോക്കാട് പഞ്ചായത്ത്‌ കല്ലാമൂലയിൽ സിപിഎം നേതാവിനും സ്ഥാനാർഥിക്കും എതിരെ പ്രവർത്തകർ ഫ്ലക്സ് ഉയർത്തി. യുഡിഎഫുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്നാണ് ആക്ഷേപം.

സിപിഎം നിലമ്പൂർ ഏരിയ കമ്മറ്റി അംഗം വി.പി സജീവനും സ്ഥാനാർഥിയായിരുന്ന കൂരി അലി മാസ്റ്റർക്കുമെതിരെയാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത് വന്നത്.നേതാക്കളെ പാർട്ടി തിരുത്തും. പാർട്ടിയെ ജനം തിരുത്തുമെന്നും ഒറ്റുകൊടുത്ത വർഗ വഞ്ചകരായ കുലം കുത്തികളേ കടക്ക് പുറത്ത് എന്നും ഇവർക്കെതിരെ ഉയർത്തിയ ഫ്ലക്സ് ബോർഡിൽ ഉണ്ട്.

Advertising
Advertising

വാർഡിൽ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. വാർഡിൽ അരിവാൾ ചുറ്റിക അടയാളത്തിൽ 54 വോട്ട് മാത്രമാണ് ലഭിച്ചത്. നേതാവും സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാക്കളുമായി നടത്തിയ അവിശുദ്ധ ഇടപാടാണ് പരാജയത്തിന് കാരണമെന്നും ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നുമാണ് ആവശ്യം. ഇതിനായി പ്രവർത്തകരുടെ നേതൃത്വത്തിൽ കല്ലാമൂലയിൽ പ്രത്യേക യോഗവും ചേർന്നു. നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രദേശത്തെ നൂറ് കണക്കിന് പേര് പാർട്ടി ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പും പ്രവർത്തകർ പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News