മയക്കുമരുന്ന് പ്രതികളുടെ മതംതിരിച്ചുള്ള കണക്കുമായി മുഖ്യമന്ത്രി

കണക്കുകളില്‍ അസ്വാഭാവികതയില്ല, മയക്കുമരുന്ന് കച്ചവടം നടക്കുന്നത് മതാടിസ്ഥാനത്തിലല്ലെന്നും മുഖ്യമന്ത്രി.

Update: 2021-09-22 15:12 GMT
Editor : Suhail | By : Web Desk
Advertising

പാലാ ബിഷപ്പിന്‍റെ നാര്‍കോട്ടിക് ജിഹാദ് വിദ്വേഷ പ്രസ്താവന കണക്കുകൾ നിരത്തി എതിര്‍‌ത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്ന് കണക്കുകൾ വിവരിച്ച് മുഖ്യമന്ത്രി പറഞ്ഞു.

നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈകോട്ടിക് സബ്‌സ്റ്റൻസസ് ആക്ട് പ്രകാരം കേസുകളില്‍ പെട്ട 2700 പേർ ഹിന്ദുമതത്തിൽപ്പെട്ടവരാണ്. പിടിയിലായവരില്‍ 45 ശതമാനത്തോളം വരുമിത്. 1869 പേർ മുസ്‍ലിങ്ങളാണ്. 34.47 ശതമാനം വരുമിത്. 883 പേർ 15 ശതമാനം ക്രിസ്തു മതത്തിൽപ്പെട്ടവരാണ്. ഇതിൽ അസ്വാഭാവിക അനുപാതമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന് വിൽപനക്കാരും ഉപയോക്താക്കളും പ്രത്യേക സമുദായത്തിൽ ഉള്ളവരാണെന്നതിനും തെളിവുകളില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്നു കച്ചവടം നടക്കുന്നത്. നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നാർകോട്ടിക് ജിഹാദ് വിവാദം കത്തിനിൽക്കെയായിരുന്നു മയക്കുമരുന്ന് കേസുകളിൽ പെട്ടവരുടെ കണക്ക് മുഖ്യമന്ത്രി പുറത്തുവിട്ടത്. മയക്കുമരുന്ന് കച്ചവടം നടക്കുന്നത് മതാടിസ്ഥാനത്തിലല്ല. നാർകോട്ടിക്‌സിന് പിന്നിൽ ഏതെങ്കിലും സംഘടിത ശ്രമങ്ങൾ നടക്കുന്നതായുള്ള വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News