ആരാധനാലയങ്ങള്‍ തുറക്കാന്‍ കുറച്ചുകൂടി കാത്തിരിക്കണം: മുഖ്യമന്ത്രി

ടെസ്്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

Update: 2021-06-15 13:27 GMT

ആരാധനാലയങ്ങള്‍ തുറക്കാന്‍ കുറച്ചുകൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മതസംഘടനകള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ പ്രധാനമാണ്. അവരുടെ വികാരം മാനിക്കുന്നു. പക്ഷെ നിലവിലെ സാഹചര്യത്തില്‍ അത് അനുവദിക്കാനാവില്ല. അതിന് കൂറച്ചുകൂടി കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാറുകളും ബീവറേജുകളും വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുക. ടോക്കണ്‍ സമ്പ്രദായത്തിലണ് മദ്യം വിതരണം ചെയ്യുക. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാവില്ല. പാര്‍സലുകള്‍ക്ക് മാത്രം അനുമതിയുണ്ടാവും.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News