ഗവർണർക്കെതിരായ പ്രതിഷേധ പരിപാടിയിൽ ഉദ്ഘാടകനായി മുഖ്യമന്ത്രി

ഗവർണർക്കെതിരെ എൽ.ഡി.എഫ് പ്രത്യക്ഷ സമരം നടത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ആദ്യമായാണ് ഇത്തരം സമരത്തിൽ പങ്കെടുക്കുന്നത്.

Update: 2022-11-02 02:27 GMT
Advertising

തിരുവനന്തപുരം: ഗവർണർക്കെതിരായ പ്രതിഷേധ പരിപാടി് മുഖ്യമന്ത്രി ഉദഘാടനം ചെയ്യും. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്ന കൺവെൻഷൻ ആണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. വൈകീട്ട് എ.കെ.ജി ഹാളിൽ നടക്കുന്ന പരിപാടിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുക്കും

ഗവർണർക്കെതിരെ എൽ.ഡി.എഫ് പ്രത്യക്ഷ സമരം നടത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ആദ്യമായാണ് ഇത്തരം സമരത്തിൽ പങ്കെടുക്കുന്നത്. ഗവർണർക്കെതിരെ ദേശീയ തലത്തിൽ പ്രചാരണം ശക്തമാകുന്നതിന് ഒപ്പം സംസ്ഥാനത്തും പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യമന്ത്രി തന്നെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. 15 ന് രാജ്ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല. രാഷ്ട്രീയ പരിപാടി ആയതുകൊണ്ടാണ് അതിൽ പങ്കെടുക്കാത്തതെന്നും ഇന്ന് നടക്കുന്നത് അത്തരത്തിൽ അല്ലെന്നുമാണ് മുന്നണി നേതൃത്വം വിശദീകരിക്കുന്നത്.

എന്നാൽ ഇന്നത്തെ പരിപാടിയും ഇടത് മുന്നണി നേതൃത്വം നൽകുന്നതാണ് എന്നതാണ് യാഥാർത്ഥ്യം. എ.കെ.ജി ഹാളിൽ നടക്കുന്ന പരിപാടിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മറ്റ് മുന്നണി നേതാക്കളും പങ്കെടുക്കും. ഗവർണർക്കെതിരെ രൂക്ഷ്മായ വിമർശനങ്ങൾ മുഖ്യമന്ത്രി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. ധനമന്ത്രിയോടുള്ള പ്രീതി പിൻവലിച്ച സംഭവത്തിലും, വി.സിമാരുടെ കാര്യത്തിലും ഗവർണരുടെ നിലപാട് നോക്കിയ ശേഷം തുടർ പ്രക്ഷോഭങ്ങളെ കുറിച് ആലോചിക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News