'ലോകായുക്തയെ അപമാനിച്ച് സംസാരിച്ചു': ആർ.എസ് ശശികുമാറിനെതിരെ പരാതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ പരാതിക്കാരനാണ് ശശികുമാർ

Update: 2023-04-12 07:12 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റലുമായി ബന്ധപ്പെട്ട് പരാതി നൽകിയ ആർ.എസ് ശശികുമാറിനെതിരെ ലോകായുക്തയിൽ പരാതി. ചാനൽ ചർച്ചകളിൽ ലോകായുക്തയെ അപമാനിച്ച് സംസാരിച്ചതിൽ കേസ് എടുക്കണമെന്നാണാവശ്യം. പൊതുപ്രവർത്തകൻ എ.എച്ച് ഹഫീസ് ആണ് പരാതി നൽകിയത്.

Full View

ഇന്നലെ കടുത്ത വിമർശനങ്ങളാണ് ലോകായുക്ത ശശികുമാറനെതിരെ ഉന്നയിച്ചത്. ഇതിനിടയിലാണ് ശശികുമാറിനെതിരെയുള്ള പരാതി. രണ്ട് ചാനലുകളുടെ ചർച്ചയിൽ ലോകായുക്തയെ അപമാനിച്ചെന്നും നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എറണാകുളത്തെ കോർപറേഷൻ കൗൺസിലർ, അഡ്വ. ജയശങ്കർ എന്നീ രണ്ടു പേർക്കെതിരെയും പരാതിയുണ്ട്. ലോകായുക്തയെ തുടർച്ചയായി ചാനൽ ചർച്ചയിൽ അപമാനിക്കുകയാണെന്നാണ് പരാതിയിലെ ആരോപണം.

Advertising
Advertising
Full View

അതേസമയം ശശികുമാറിനെതിരെ ലോകായുക്ത നടത്തിയ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ശശികുമാർ തെരുവിൽ അലയുന്ന പേപ്പട്ടിയല്ലെന്നും അർപ്പണബോധമുള്ള സത്യസന്ധനായ പൊതുപ്രവർത്തകനാണ് അദ്ദേഹമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News