'മീഡിയവൺ റിപ്പോർട്ടറെ മതത്തിന്റെ പേരിൽ അധിക്ഷേപിച്ചു'; യു. പ്രതിഭ എംഎൽഎക്ക് എതിരെ പരാതി
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപള്ളിയാണ് പരാതി നൽകിയത്.
Update: 2024-12-31 09:43 GMT
ആലപ്പുഴ: മീഡിയവൺ റിപ്പോർട്ടറെ മതത്തിന്റെ പേരിൽ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് യു. പ്രതിഭ എംഎൽഎക്ക് എതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപള്ളിയാണ് പരാതി നൽകിയത്.
സമൂഹത്തിൽ ഭന്നതയുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് എംഎൽഎ നടത്തിയതെന്ന് പരാതിയിൽ പറയുന്നു. എംഎൽഎക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.