നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് ആരോപണം

തന്‍റെ പേര് പറഞ്ഞ് മകനെ മർദിച്ചെന്ന് സന്തോഷ് കീഴാറ്റൂര്‍

Update: 2025-05-22 09:11 GMT
Editor : Lissy P | By : Web Desk

കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി.കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം.നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് മർദനമേറ്റ പ്ലസ്ടു വിദ്യാര്‍ഥിയായ യദു സായന്ത്‌ ആരോപിച്ചു.

തളിപ്പറമ്പിലെ സുഹൃത്തിന്‍റെ വീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞുമടങ്ങുന്ന സമയത്താണ് ആക്രമണം നടന്നത്. സമീപത്തെ ചിന്മയ മിഷന്‍ സ്കൂളിന് സമീപം ഇരിക്കുന്ന സമയത്ത് അവിടുത്തെ ഫ്ലക്സിന് കല്ലെറിഞ്ഞെന്ന് പറഞ്ഞാണ് ആക്രമണം നടന്നത്. ബിജെപി മന്ദിരത്തില്‍ നിന്ന് രണ്ടുപേരെത്തിയാണ് ആദ്യം മര്‍ദിച്ചത്. പിന്നീട് അവര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് കൂടുതല്‍ പേര്‍ ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നുവെന്നു യദു മീഡിയവണിനോട് പറഞ്ഞു.  ഹെല്‍മറ്റ് കൊണ്ടടിച്ചതിന് പിന്നാലെ മൂക്കില്‍ നിന്ന് നിന്ന് രക്തം വന്നെന്നും യദു പറയുന്നു.

Advertising
Advertising

തന്‍റെ പേര് പറഞ്ഞ് മകനെ മർദിച്ചെന്ന് സന്തോഷ് കീഴാറ്റൂരും പറഞ്ഞു. രാത്രി പത്തുമണിയോടെയാണ് മകന്‍ വിളിച്ച് വിവരം അറിയിച്ചത്. അവിടെയെത്തിയ തന്നെയും ആളുകള്‍ തടഞ്ഞു. എട്ടുപേര്‍ ചേര്‍ന്നാണ് നാലു കുട്ടികളെ ക്രൂരമായി മര്‍ദിച്ചെന്നും കുട്ടികള്‍ക്ക് വലിയ രീതിയില്‍ പരിക്കേറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മര്‍ദിച്ചയാളെ കണ്ടാല്‍ തിരിച്ചറിയുമെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News