കൊച്ചിയിൽ ഹോക്കി താരത്തെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി

പട്ടികജാതി വികസന ഓഫീസറുടെ ഡ്രൈവർ ഷാജിയാണ് യുവാവിനെ വാഹനമിടിപ്പിച്ചതെന്നാണ് പരാതി

Update: 2022-11-18 11:31 GMT
Editor : banuisahak | By : Web Desk

കൊച്ചി: കൊച്ചി എസ് സി- എസ് ടി ഹോസ്റ്റലിന് മുന്നിൽ ഹോക്കി താരത്തെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് പരാതി. ഹോസ്റ്റലിൽ താമസിക്കുന്ന  കണ്ണൂർ സ്വദേശി അഭിജിത്തിനെയാണ് വാഹനമിടിച്ചത്. പട്ടികജാതി വികസന ഓഫീസറുടെ ഡ്രൈവർ ഷാജിയാണ് യുവാവിനെ വാഹനമിടിപ്പിച്ചതെന്നാണ് പരാതി. വാഹനമിടിക്കുന്നത് കണ്ട് പട്ടികജാതി വികസന ഓഫീസർ സന്ധ്യ തടയുക പോലും ചെയ്തിട്ടില്ലെന്നും അഭിജിത്ത് ആരോപിച്ചു. 

പരിക്കേറ്റ് റോഡിൽ കിടന്ന് അഭിജിത്ത് നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് നാളുകളായി ഹോസ്റ്റലിൽ നിന്ന് തന്നെ പുറത്താക്കാനുള്ള ശ്രമം നടന്നിരുന്നുവെന്ന് അഭിജിത്ത് പറയുന്നു. തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഹോസ്റ്റൽ വാർഡനെ സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് ഇതേ വാർഡനെ ഇവിടെ തന്നെ വീണ്ടും നിയമിച്ചു. ഇത് ചോദ്യംചെയ്ത് ജില്ലാ പട്ടിക വികസന ഓഫീസറെ കാണാൻ എത്തിയതായിരുന്നു അഭിജിത്ത്. 

അപ്പോഴാണ് ഡ്രൈവർ ഷാജി വാഹനം മുന്നോട്ടെടുക്കുകയും അഭിജിത്തിനെ ഇടിക്കുകയായുമായിരുന്നു. നിലത്തുവീണ അഭിജിത്ത് എഴുന്നേറ്റ് മുന്നോട്ട് പോകാനൊരുങ്ങവേ ഇയാൾ വീണ്ടും വാഹനം ഇടിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പരിക്കേറ്റ അഭിജിത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News