കോവിഡ് ബാധിച്ച് മരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നഷ്ടമായതായി പരാതി

സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ നഷ്ടപ്പെട്ടു എന്ന വിശദീകരണമാണ് അധികൃതർ നല്‍കുന്നത്

Update: 2022-01-07 01:45 GMT
Advertising

തിരുവനന്തപുരം നഗരൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ നഷ്ടമായതായി പരാതി.സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ നഷ്ടപ്പെട്ടു എന്ന വിശദീകരണമാണ് അധികൃതർ നല്‍കുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. 

 2020 ഡിസംബർ 20ന് മരിച്ച നഗരൂർ സ്വദേശിയായ ഗോപാലകൃഷ്ണൻ നായരുടെ  മരണ സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാതായതോടെയാണ് പി എച്ച് സി യിൽ അന്വേഷിച്ചത്.  എന്നാല്  മറുപടി ഒന്നും ഉണ്ടായില്ല.

തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെടുകയും  ഗോപാലകൃഷ്ണൻ നായരുടേതടക്കം ഒൻപത് പേരുടെ സർട്ടിഫിക്കറ്റുകൾ തപാലിൽ അയച്ചു എന്നായിരുന്നു ഉത്തരമായിരുന്നു അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.  പിന്നീടുള്ള  അന്വേഷണത്തിൽ ബാക്കി എട്ട് പേരുടെ മരണസർട്ടിഫിക്കറ്റ് നഷ്ടമായെന്ന് വ്യക്തമായി.

ഇതില്‍ ഗോപാലകൃഷ്ണൻ നായരുടെ സർട്ടിഫിക്കറ്റ് ആശുപത്രി ക്ലർക്ക് സ്വീകരിച്ചതായി രേഖയുണ്ട്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. അതേ സമയം സർട്ടിഫിക്കറ്റുകൾ നല്‍കാനുള്ള നടപടികൾ പൂർത്തിയായതായി പി എച്ച് സി അധികൃതർ അറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News