സഹകരണ ബാങ്കിൽ പണയംവെച്ച 70 പവൻ സ്വർണം ജീവനക്കാരൻ കടത്തിയെന്ന് പരാതി

ജീവനക്കാരനായ അർജുൻ പ്രമോദ് ആണ് പണയസ്വർണം മറ്റൊരു ബാങ്കിലേക്ക് മാറ്റിയത്. സ്വർണം പണയംവെച്ചവർ ഇന്നലെ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

Update: 2023-02-05 10:48 GMT

അർജുൻ പ്രമോദ് 

പന്തളം: പത്തനംതിട്ട പന്തളം സർവീസ് സഹകരണ ബാങ്കിൽ പണയംവെച്ച 70 പവൻ സ്വർണം ജീവനക്കാരൻ കടത്തിയതായി പരാതി. ജീവനക്കാരനായ അർജുൻ പ്രമോദ് ആണ് പണയസ്വർണം മറ്റൊരു ബാങ്കിലേക്ക് മാറ്റിയത്. സ്വർണം പണയംവെച്ചവർ ഇന്നലെ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

സ്വർണം കാണാത്തതിനെ തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അർജുൻ സ്വർണം എടുത്തുകൊണ്ടുപോവുന്നത് കണ്ടത്. അർജുൻ പ്രമോദ് സി.പി.എം പ്രവർത്തകനാണ്. അർജുന്റെ പിതാവ് പ്രമോദ് സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്നു. പാർട്ടി നോമിനിയായാണ് അർജുന് ബാങ്കിൽ ജോലി ലഭിച്ചത്.

Advertising
Advertising

ബാങ്ക് അധികൃതർ ഇടപാടുകാരുമായി രഹസ്യ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം പുറത്തായത്. അർജുനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു. അതേസമയം മോഷണം സംബന്ധിച്ച് ബാങ്ക് അധികൃതർ ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News