വാഹനാപകടത്തിൽ പരിക്കേറ്റ ദമ്പതികളുടെ ബാഗ് നഷ്‌ടമായതായി പരാതി

നഷ്ടമായ സാധനങ്ങൾ തേടി കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് കൈമലർത്തിയെന്ന് രജനി പറയുന്നു

Update: 2023-07-04 01:37 GMT
Editor : banuisahak | By : Web Desk

വാഹനാപകടത്തിൽ പരിക്കേറ്റ ദമ്പതികളുടെ ബാഗ് നഷ്ടമായതായി പരാതി. കുളത്തൂർ സ്വദേശികളായ നരേന്ദ്രലാൽ ഭാര്യ രജനി എന്നിവരാണ് പരാതിയുമായി കഴക്കൂട്ടം പോലീസിനെ സമീപിച്ചത്. ലാപ്ടോപ്പ് അടക്കം വിലപിടിപ്പേറിയ പല വസ്തുക്കളും ബാഗിൽ ഉണ്ടായിരുന്നതായി പരാതിക്കാർ പറയുന്നു

ജൂൺ നാലിന് വെളുപ്പിന് കഴക്കൂട്ടം ദേശിയ പാതയിലാണ് അപകടം നടന്നത്. രജനിയുടെ സഹോദരൻ സുഹൃത്തിൻറെ കൈവശം കൊടുത്തുവിട്ട സാധനങ്ങൾ വാങ്ങി മടങ്ങി വരുന്ന വഴിയാണ് അപകടമുണ്ടായത്. രജനിയെയും നരേന്ദ്ര ലാലിനെയും കൂടാതെ സാധനങ്ങൾ കൊണ്ടുവന്ന ഷാജഹാൻ എന്ന സുഹൃത്തും വാഹനത്തിൽ ഉണ്ടായിരുന്നു.

Advertising
Advertising

നിയന്ത്രണം വിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ടോറസ് ലോറി ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് ഗുരുതര പരിക്കേറ്റ മൂവരും ചികിത്സയിലായിരുന്നു.. ആശുപത്രിയിൽ നിന്നും തിരിച്ചെത്തി നഷ്ടമായ സാധനങ്ങൾ തേടി കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് കൈമലർത്തിയെന്ന് രജനി പറയുന്നു. അങ്ങനെയൊരു ബാഗ് കിട്ടിയിട്ടില്ല എന്നും പരാതി നൽകിയാൽ അന്വേഷിക്കാമെന്നുമായിരുന്നു പോലീസിന്റെ മറുപടി.

ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി ഒന്നും ലഭിച്ചിട്ടില്ല എന്ന് പോലീസ് പറയുന്നു. സാധനങ്ങൾ കിട്ടുന്നതിനേക്കാൾ അപകട സമയത്തുണ്ടായ അനുഭവം വേദനിപ്പിച്ചു എന്ന് രജനിയും കുടുംബവും പറയുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News