തദ്ദേശ തെരഞ്ഞെടുപ്പ്: കൊച്ചി കോർപറേഷനിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
സിപിഎം വിട്ടുവന്ന മുൻ ലോക്കൽ സെക്രട്ടറി ചന്ദ്രൻ, വൈറ്റിലയിൽ സ്വതന്ത്രനായി മത്സരിക്കും
Update: 2025-11-11 10:58 GMT
എറണാകുളം: കൊച്ചി കോർപറേഷൻ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ജനറൽ സീറ്റിൽ മത്സരിക്കും. ആന്റണി കൂരിത്തറ,എം.ജി അരിസ്റ്റോട്ടിൽ, ഷൈനി മാത്യു തുടങ്ങിയ പ്രമുഖരും മത്സരിക്കും.
40 പേരുടെ ആദ്യഘട്ട സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മേയറെ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സിപിഎം വിട്ടുവന്ന മുൻ ലോക്കൽ സെക്രട്ടറി ചന്ദ്രൻ വൈറ്റിലയിൽ സ്വതന്ത്രനായി മത്സരിക്കും.