ആർഎസ്എസ് പഥസഞ്ചലന വേദിയിലെത്തി കോൺഗ്രസ് നേതാവ്

ദേലംപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായ എം.നളിനാക്ഷിയാണ് പഥസഞ്ചലനം ഉദ്ഘാടനം ചെയ്തത്

Update: 2025-10-09 02:11 GMT

കാസർകോട്: കാസർകോട് ദേലംപാടിയിൽ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്. ദേലംപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായ എം.നളിനാക്ഷിയാണ് പഥസഞ്ചലനം ഉദ്ഘാടനം ചെയ്തത്. ആർഎസ്എസ് ദേലംപാടി മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഞായറാഴ്ച ദേലംപാടി കല്ലക്കട്ട ഗ്രൗണ്ടിൽ നടന്ന ആർഎസ്എസ് പഥസഞ്ചലന പരിപാടിയിലാണ് കോൺഗ്രസ് നേതാവ് നളിനാക്ഷി മുഖ്യാതിഥിയായി പങ്കെടുത്തത്. ദേലംപാടി പഞ്ചായത്തിലെ രണ്ടാംവാർഡ് അംഗവും പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ കൂടിയാണ് നളിനി.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാവ് ആർഎസ്എസ് വേദിയിലെത്തിയതിനെതിരെ വിമർശനവുമായി സിപിഎം രംഗത്തുവന്നു. കോൺഗ്രസ് - ആർഎസ്എസ് കൂട്ടികെട്ടിന്റെ തെളിവാണ് പുറത്തുവരുന്നതെന്നാണ് സിപിഎമ്മിന്റെ ആരോപണം.

അതേസമയം, നളിനാക്ഷിക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് ദേലംപാടി മണ്ഡലം കമ്മിറ്റി കാസർകോട് ജില്ല ഡിസിസി പ്രസിഡന്റിനോട് ശിപാർശ ചെയ്തിട്ടുണ്ട്. പാർട്ടിയുടെ മതേതരത്വ മുഖത്തിന് കളങ്കം വരുത്തുന്ന പ്രവർത്തനത്തിൽ ഏർപെട്ട് ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനമാണ് നളിനിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നടപടി ശിപാർശയിൽ പറയുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News