കോൺഗ്രസ് നേതാവ് വി. പ്രതാപചന്ദ്രൻ അന്തരിച്ചു
തിരുവനന്തപുരത്തെ വസതിയിൽ വെച്ച് പുലർച്ചെയായിരുന്നു അന്ത്യം
Update: 2022-12-20 03:46 GMT
തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. തിരുവനന്തപുരം ആയുർവേദകോളേജിന് സമീപത്തെ വസതിയിൽ വെച്ച് പുലർച്ചെയായിരുന്നു അന്ത്യം.
കെഎസ്‍യു ജില്ലാ പ്രസിഡന്റായാണ് പ്രതാപചന്ദ്രന്‍ രാഷ്ട്രീയ പ്രവേശനം നടത്തിയത്. കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്‍റും മുൻ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജൻ നായരുടെ മകനാണ്.