Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോഴിക്കോട്: ലിന്റോ ജോസഫ് എംഎല്‍എയുടെ ഭാര്യക്ക് ഇരട്ടവോട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മുക്കം മുന്‍സിപ്പാലിറ്റിയിലും കൂടരഞ്ഞിപഞ്ചായത്തിലും ലിന്റോയുടെ ഭാര്യക്ക് വോട്ടുണ്ടെന്നാണ് ആരോപണം.
വിവാഹം കഴിഞ്ഞതിന് ശേഷമുള്ള തെരഞ്ഞെടുപ്പായതിനാലാണ് കൂടരഞ്ഞിയില്‍ വോട്ട് ചേര്‍ത്തതെന്നാണ് ലിന്റോ ജോസഫ്ന്റെ വിശദീകരണം. മുക്കത്തെ വോട്ട് ഒഴിവാക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും വോട്ട് ഒഴിവാക്കുന്നതിനായുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണെന്നും ലിന്റോ തോമസ് പറയുന്നു.
വോട്ടര്‍പട്ടിക പരിശോധന സമയത്ത് എതിര്‍പ്പ് ഉന്നയിച്ചിട്ടും വോട്ട് നിലനിര്‍ത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബോധപൂര്‍വം വോട്ട് നിലനിര്‍ത്താന്‍ ശ്രമം നടത്തിയെന്നും കോണ്‍ഗ്രസ് പറയുന്നു.