മധ്യപ്രദേശിലെ രാജ്യസഭസ്ഥാനാര്‍ഥി പത്രിക തള്ളിയതിനെതിരായ കോണ്‍ഗ്രസ് ഹരജി ഇന്ന് സുപ്രീംകോടതിയില്‍

Update: 2026-06-12 02:12 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സംഭവത്തില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.ജെ. പ്രശാന്ത് കുമാര്‍ മിശ്ര, എ എസ് ചന്ദുര്‍കര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. വരണാധികാരിയുടെ നടപടി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഹരജി നല്‍കിയത്. അതേസമയം മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതോടെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയിച്ചതായി കമ്മീഷന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

Advertising
Advertising

അതേസമയം മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റിലും ബിജെപി വിജയിച്ചു. രജനീഷ് അഗര്‍വാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവാട്ട് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശില്‍ നിന്ന് മീനാക്ഷി നടരാജനെ രാജ്യസഭയില്‍ എത്തിക്കാനുള്ള എംഎല്‍എമാരുടെ ഭൂരിപക്ഷം കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. ന്നാല്‍ ജൂണ്‍ ഒമ്പതിന് നടന്ന സൂക്ഷ്മപരിശോധനയില്‍ മീനാക്ഷി നടരാജന്റെ പത്രിക തള്ളുകയായിരുന്നു. ഇതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ 'സീറ്റ് ചോരി' ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി.തെരഞ്ഞെടുപ്പിന് മുമ്പേ സീറ്റ് മോഷണം നടന്നുവെന്നും വോട്ട് കൊള്ളയ്ക്ക് പിന്നാലെയാണ് ഈ സീറ്റ് മോഷണമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എക്സ് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്നാണ് സീറ്റ് മോഷ്ടിച്ചതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നാമനിര്‍ദേശ പത്രിക സമ്മര്‍പ്പിച്ചതിനൊപ്പം ബന്ധപ്പെട്ട എല്ലാ രേഖകളും മീനാക്ഷി നടരാജന്‍ ഹാജരാക്കിയിരുന്നു. തീര്‍പ്പാക്കാത്ത കേസുകള്‍ ഒന്നും തന്നെയില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിമ തള്ളുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News