മലപ്പുറം അരീക്കോട് കിളിക്കല്ലിങ്ങലില്‍ സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തില്‍ മുങ്ങി മരിച്ചു

കോഴിക്കോട് തിരുവങ്ങൂരിലും കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. അത്തോളി കൊങ്ങന്നൂർ സ്വദേശി വിഗ്നേഷാണ് മരിച്ചത്

Update: 2026-06-11 16:22 GMT

മലപ്പുറം: മലപ്പുറം അരീക്കോട്ട് സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർഥി അഫിയ, മൂന്നാം ക്ലാസ് വിദ്യാർഥി അഫ്നാൻ എന്നിവരാണ് മരിച്ചത്.

സ്കൂൾ വിട്ടുവന്നതിന് ശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികൾ മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

കോഴിക്കോട് തിരുവങ്ങൂരിലും കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. അത്തോളി കൊങ്ങന്നൂർ സ്വദേശി വിഗ്നേഷാണ് മരിച്ചത്. സ്കൂളിലെ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News