'ഇത് കെഎസ്ആർടിസി പദ്ധതിയല്ല, സർക്കാരിന്റെ ക്ഷേമപ്രവർത്തനം'; തിരിച്ചടവിനുള്ള തുക ട്രഷറിയിൽ നിന്ന് നൽകുമെന്ന് ഗതാഗത മന്ത്രി

പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്തുവന്ന വിഷയത്തിലും മന്ത്രി പ്രതികരിച്ചു

Update: 2026-06-11 15:00 GMT

തിരുവനന്തപുരം: കെഎസ്ആർടിസി വഴി നടപ്പിലാക്കുന്ന പുതിയ സൗജന്യയാത്രാ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ തള്ളി ഗതാഗത മന്ത്രി. ഇത് കെഎസ്ആർടിസിയുടെ സ്വന്തം പദ്ധതിയല്ലെന്നും യുഡിഎഫ് സർക്കാരിന്റെ കൃത്യമായ ക്ഷേമപ്രവർത്തനമാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ പറഞ്ഞു. തിരിച്ചടവിനെ കുറിച്ചോ കെഎസ്ആർടിസിയുടെ നിലനിൽപ്പിനെ കുറിച്ചോ പൊതുജനങ്ങളും മാധ്യമങ്ങളും ആശങ്കിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പദ്ധതി സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രതിമാസം 60 കോടി രൂപയ്ക്കും 70 കോടി രൂപയ്ക്കും ഇടയിലുള്ള തുക ധനകാര്യ വകുപ്പ് വഴി അല്ലെങ്കിൽ സംസ്ഥാന ട്രഷറിയിൽ നിന്ന് നേരിട്ട് കെഎസ്ആർടിസിക്ക് നൽകും. ഇതിനായുള്ള എല്ലാ സാങ്കേതിക നടപടികളും പൂർത്തിയായിക്കഴിഞ്ഞു. നിലവിലുള്ള ഓർഡിനറി, ഓർഡിനറി ലിമിറ്റഡ് സർവീസുകളിലാണ് നിലവിൽ ഈ സൗജന്യങ്ങൾ ലഭ്യമാവുക.'മന്ത്രി വ്യക്തമാക്കി.

Advertising
Advertising

പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്തുവന്ന വിഷയത്തിലും മന്ത്രി പ്രതികരിച്ചു.'സ്വകാര്യ ബസ് മേഖലയെ കേവലം മുതലാളിമാരായിട്ടല്ല, മറിച്ച് പൊതുഗതാഗത രംഗത്തെ ബഹുമാന്യരായ നിക്ഷേപകരായിട്ടാണ് സർക്കാർ കാണുന്നത്. അവർ നേരിടുന്ന മൾട്ടിപ്പിൾ ടാക്സ് (റോഡ് ടാക്സ്, വണ്ടി വാങ്ങുമ്പോൾ നൽകുന്ന നികുതി, ഡീസൽ നികുതി) ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ സർക്കാർ ഗൗരവത്തോടെ അഭിസംബോധന ചെയ്യും. ഇതിനോടകം തന്നെ സ്വകാര്യ ബസ് ഉടമകളുടെ വിവിധ പ്രതിനിധികൾ താനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും, പദ്ധതി പ്രോഗ്രസ് ചെയ്യുന്നതിനനുസരിച്ച് അവരുടെ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തമ്പാനൂരിൽ വെച്ച് കൃത്യം എട്ടര മണിക്ക് മുഖ്യമന്ത്രി നിർവ്വഹിക്കും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കുന്നതിനായി ട്രാൻസ്പോർട്ട് സെക്രട്ടറി അനുപമ എ.എസ്, കെഎസ്ആർടിസി എംഡി പ്രമോജ് എന്നിവർക്കൊപ്പം നാളെ വിശദമായ പത്രസമ്മേളനം നടത്തുമെന്നും മന്ത്രി അറിയിച്ചു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News