വിസി നിയമനത്തിൽ ഗവർണറുമായി സമവായം, പിന്നാലെ എൽഡിഎഫിൽ ഭിന്നത

തീരുമാനത്തിന് പിന്നാലെ കടുത്ത അതൃപ്തിയുമായാണ് സിപിഐ രംഗത്തെത്തിയത്

Update: 2025-12-18 07:20 GMT

തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായുള്ള സമവായത്തിന് പിന്നാലെ എല്‍ഡിഎഫില്‍ ഭിന്നത. തീരുമാനത്തിന് പിന്നാലെ കടുത്ത അതൃപ്തിയുമായാണ് സിപിഐ രംഗത്തെത്തിയത്. തീരുമാനം ഗവര്‍ണര്‍ക്ക് വഴങ്ങിയെന്ന പ്രതീതിയുണ്ടാക്കിയെന്നാണ് സിപിഐ വിലയിരുത്തല്‍. അതൃപ്തി നിലനില്‍ക്കുന്നുണ്ടെങ്കിലും പരസ്യമായി പ്രതികരണം നടത്തേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാനായി കേരളത്തിലേക്ക് പറഞ്ഞയക്കപ്പെട്ടതാണ് ഗവര്‍ണറെന്ന് പറയുന്നതിനോടൊപ്പം എങ്ങനെ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുക്കാമെന്ന നയപരമായ ചോദ്യമാണ് സിപിഐ ഉയര്‍ത്തുന്നത്. ഗവര്‍ണറുടെ പല നടപടികള്‍ക്കെതിരെയും തുടക്കംമുതലേ സിപിഎമ്മും സിപിഐയും എതിര്‍ത്തിരുന്നു. എന്നാല്‍, വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വളരെ വേഗത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുക്കുമെന്ന് സിപിഐ കരുതിയിരുന്നില്ല.

വിസി നിയമനത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനമെടുക്കാനിരിക്കെയാണ് കടുത്ത അതൃപ്തിയുമായി സിപിഐ രംഗത്തെത്തിയിരിക്കുന്നു. അതൃപ്തിയുണ്ടെങ്കിലും മുന്നണിയെ വെട്ടിലാക്കാതിരിക്കുന്നതിനായി നിലവില്‍ പരസ്യപ്രതികരണങ്ങള്‍ നടത്തേണ്ടതില്ലെന്നാണ് സിപിഐ നീക്കം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News