നിയമന കോഴക്കേസിൽ ഗൂഢാലോചന അന്വേഷിക്കാന്‍ പൊലീസ്; ബാസിതിനെ പ്രതിചേര്‍ക്കും

ചോദ്യംചെയ്യലിന് ബാസിത് ഇന്നും ഹാജരായില്ല

Update: 2023-10-10 06:34 GMT

ഹരിദാസന്‍

തിരുവനന്തപുരം: നിയമന കോഴക്കേസിൽ ആരോഗ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ്. കേസിലെ രാഷ്ട്രീയ ഗൂഢാലോചനയാകും പൊലീസ് അന്വേഷിക്കുക. അഖിൽ മാത്യുവിന്‍റെ പേര് വന്നത് ഗൂഢാലോചനയുടെ ഭാഗമെന്നും ആദ്യ ഘട്ടത്തിൽ ഹരിദാസന് പങ്കില്ലെന്നും സൂചന.

കേസിൽ ഹരിദാസന്‍റെ സുഹൃത്ത് ബാസിതിനെ പ്രതി ചേർക്കും . ബാസിത് പലപ്പോഴായി തന്‍റെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ഹരിദാസൻ മൊഴി നൽകിയിരുന്നു. ചോദ്യം ചെയ്യലിന് ബാസിത് ഇന്നും ഹാജരായില്ല. ബാസിത് ചോദ്യം ചെയ്യലിൽ നിന്ന് ഒളിച്ചു കളിക്കുന്നതായി സംശയമെന്നും പൊലീസ് വ്യക്തമാക്കി. 

Advertising
Advertising

അതേസമയം കേസില്‍ ഹരിദാസനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഹരിദാസനെ ഉടൻ പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ സെക്രട്ടറിയേറ്റിന് മുൻപിൽ വെച്ച് അഖിൽ മാത്യുവിനെന്നല്ല, താൻ ആർക്കും പണം നൽകിയിട്ടില്ലെന്ന് ഹരിദാസൻ മൊഴി നൽകിയിരുന്നു. നിയമന കോഴക്കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന് ക്ലീൻ ചിറ്റ് നൽകുന്ന മൊഴിയാണ് ഹരിദാസൻ ഇന്നലെ നൽകിയത്. അഖിൽ മാത്യുവിന് പണം നൽകിയെന്ന് താൻ പറഞ്ഞത് സുഹൃത്തായ ബാസിതിന്‍റെ നിർദേശപ്രകാരമാണെന്ന് ഹരിദാസൻ വെളിപ്പെടുത്തി.

ചോദ്യം ചെയ്യലിന്‍റെ ആദ്യ ഘട്ടത്തിൽ പണം കൈമാറിയെന്ന മൊഴിയിൽ ഹരിദാസൻ ഉറച്ചുനിന്നിരുന്നു. എന്നാൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിലാണ് ഹരിദാസൻ കുറ്റസമ്മതം നടത്തിയത്. ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നു. ഇതോടെ കേസിൽ ബാസിതിന്‍റെ പങ്ക് കൂടുതൽ വ്യക്തമായി. നിയമനത്തട്ടിപ്പിൽ ഒരു വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ ബാസിതും ഉൾപ്പെട്ടിട്ടുണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.

Full View
Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News