റോബിൻ ബസിനെ വിടാതെ ‌ആര്‍.ടി.ഒ; പത്തനംതിട്ടയിൽ ബസ് പിടിച്ചെടുത്തു

വാഹനത്തിന്റെ പെർമിറ്റ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവയിൽ നടപടികളുണ്ടാകുമെന്നും എം.വി.ഡി അറിയിച്ചു

Update: 2023-11-24 00:58 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: പത്തനംതിട്ടയിൽ റോബിൻ ബസ്സ്  മോട്ടോർ വാഹന വകുപ്പ് ആര്‍.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. തുടർച്ചയായി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി.വാഹനം എ.ആർ ക്യാമ്പിലേക്ക് മാറ്റി.  വാഹനം കോടതിയ്ക്ക് കൈമാറും. വാഹനത്തിന്റെ പെർമിറ്റ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവയിൽ നടപടികളുണ്ടാകുമെന്നും എം.വി.ഡി അറിയിച്ചു. 

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ബസ് പിടിച്ചെടുത്തത്. നിയമലംഘനം ആഹ്വാനം ചെയ്ത വ്ളോഗർമാർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.വാഹനം എ ആർ ക്യാമ്പിലേക്ക് മാറ്റി.പത്തനംതിട്ട സിജിഎം കോടതിയിൽ ഇന്ന് ചാർജ് ഷീറ്റ്സമർപ്പിക്കും.വാഹനത്തിനെതിരെ കേസെടുത്തു.പെർമിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി.ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്നത് ഉൾപ്പടെയുള്ള തുടർച്ചയായ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News