ബിബിസിയുടെ വിവാദ ഡോക്യുമെന്ററി; കോഴിക്കോടും തിരുവനന്തപുരത്തും പ്രദർശിപ്പിച്ചു

തിരുവനന്തപുരം ലോകോളേജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിലും കോഴിക്കേോട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുമാണ് പ്രദർശനം നടത്തിയത്

Update: 2023-01-24 09:03 GMT
Advertising

തിരുവനന്തപുരം: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി കോഴിക്കോടും തിരുവനന്തപുരത്തും പ്രദർശിപ്പിച്ചു. തിരുവനന്തപുരം ലോകോളേജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിലും കോഴിക്കേോട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുമാണ് പ്രദർശനം നടത്തിയത്.

കോഴിക്കോട് എൽ.ഐ.സി എംപ്ലോയ്സ് യൂണിയൻ ഓഫിസിൽ വച്ചായിരുന്നു പ്രദർശനം നടന്നത്. പൊലീസ് കാവലിൽ നടന്ന പ്രദർശനം കാണാൻ നിരവധി ആളുകള്‍ എത്തിയിരുന്നു. യുവമോർച്ച പ്രവർത്തകർ ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം ഒരുക്കിയത്.

തിരുവനന്തപുരം ലോകോളേജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനത്തിലും മികച്ച വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു. കോളേജ് പ്രിൻസിപ്പലിന്‍റെ അനുമതി ഇല്ലാതെയാണ് ലോകോളേജിൽ ഡോക്യുമെന്ററി പ്രദർശനം നടന്നത്. വിദ്യാർത്ഥികള്‍ ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി തേടിയിരുന്നില്ലെന്നും അതിനാൽ പൊലീസിന് പരാതി നൽകുന്നത് ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News