വിവാദ ഫേസ്ബുക്ക് പോസ്റ്റ്: പി. ബാലചന്ദ്രൻ എം.എൽ.എയോട് സി.പി.ഐ വിശദീകരണം തേടി

ജില്ലാ എക്‌സിക്യൂട്ടീവിൽ നേരിട്ടെത്തി വിശദീകരണം നൽകാനാണ് നിർദേശം.

Update: 2024-01-27 18:21 GMT
Advertising

തൃശൂർ: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ പി. ബാലചന്ദ്രൻ എം.എൽ.എയോട് സി.പി.ഐ വിശദീകരണം തേടി. ജില്ലാ എക്‌സിക്യൂട്ടീവിൽ നേരിട്ടെത്തി വിശദീകരണം നൽകാനാണ് നിർദേശം. 31ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവിലാണ് വിശദീകരണം നൽകേണ്ടത്. വിശദീകരണം കമ്മിറ്റി ചർച്ച ചെയ്ത ശേഷം തുടർനടപടി തീരുമാനിക്കും. സി.പി.ഐ ജില്ലാ കൗൺസിലാണ് വിശദീകരണം തേടിയത്.

ശ്രീരാമനേയും ഹൈന്ദവ ആചാരങ്ങളേയും കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് വിശദീകരണം തേടിയത്. വിവാദമായതോടെ എം.എൽ.എ പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ പഴയ പോസ്റ്റ് കഥയാണെന്നും ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും എം.എൽ.എ പറഞ്ഞിരുന്നു. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്ന കുറിപ്പാണ് വിവാദമായത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News