ദേശീയപതാക വിവാദ പരാമര്‍ശം; ബിജെപി നേതാവ് എന്‍. ശിവരാജനെതിരെ കേസ്

കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് കേസ്

Update: 2025-06-22 15:40 GMT

പാലക്കാട്: കാവികൊടി ദേശീയപാതയാക്കണമെന്ന വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് കേസ്.

ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പറഞ്ഞത്. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.

ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ പറഞ്ഞിരുന്നു.

വിവാദപരാമര്‍ശത്തില്‍ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News