സുരേഷ് ഗോപി നയിക്കുന്ന സഹകരണ സംരക്ഷണ പദയാത്ര കരുവന്നൂരിൽ നിന്ന് ആരംഭിച്ചു

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പദയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു

Update: 2023-10-02 11:57 GMT

തൃശൂർ: സുരേഷ് ഗോപി നയിക്കുന്ന സഹകരണ സംരക്ഷണ പദയാത്ര കരുവന്നൂരിൽ നിന്ന് ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പദയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. കരുവന്നൂരിൽ നിന്ന് തൃശൂർ ജില്ല സഹകരണ ബാങ്ക് വരെയാണ് സഹകരണ സംരക്ഷണ പദയാത്ര. സംവിധായകൻ മേജർ രവിയും യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ഒരു കരുവന്നൂരിന്റെയും ആവശ്യം ബിജെപിക്ക് ഇല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിയെ മുൻനിർത്തി ഇത്തരത്തിൽ പഥയാത്ര നടത്തുന്നത് സുരേഷ്‌ഗോപിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാഥിയാക്കുന്നതിന് മുന്നോടിയാണെന്ന് എൽ.ഡി.എഫും യു.ഡി.എഫും നേരത്തെ ആരോപിച്ചിരുന്നു.

Advertising
Advertising

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പദയാത്ര ആരംഭിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇരകളാക്കപ്പെട്ടവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടത്തു. നോട്ട് നിരോധനത്തോടുകൂടിയാണ് കേരളത്തിലെ സഹകരണ ബാങ്കുകളിൽ പ്രശ്‌നം തുടങ്ങിയത് ഇത് രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ജോൺബ്രിട്ടാസും അടക്കമുള്ളവർ അരുൺ ജയറ്റ്‌ലിയുമായി കൂടികാഴ്ച് നടത്തിയിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.

Full View


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News