Writer - അൻഫസ് കൊണ്ടോട്ടി
anfas123
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ വടിവാള്‍ പ്രകടനവുമായി സിപിഎം. കണ്ണൂര്‍ പാറാടാണ് അക്രമാസക്തരായ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ആക്രമണം.