'മാതൃഭൂമി'യെ ജമാഅത്തെ ഇസ്‌ലാമി വിലയ്ക്ക് വാങ്ങിയെന്ന വ്യാജപ്രചാരണം നടത്തിയ ആള്‍ പത്രത്തിനെതിരെ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി

വ്യാജ പ്രചാരണം നടത്തിയ കോഴിക്കോട് പന്തീരാങ്കാവ് മനയ്ക്കല്‍ വീട്ടിൽ ടി. മനോജ്കുമാർ നൽകിയ കേസാണ് കോടതി തള്ളിയത്

Update: 2026-10-01 06:04 GMT

കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത സൽപേരിന് കളങ്കമുണ്ടാക്കിയെന്നാരോപിച്ച് നൽകിയ നഷ്ടപരിഹാരക്കേസ് തള്ളി.

മാതൃഭൂമി പത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ കോഴിക്കോട് പന്തീരാങ്കാവ് മനയ്ക്കല്‍ വീട്ടിൽ ടി. മനോജ്കുമാർ നൽകിയ കേസാണ് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് 2 കോടതി ജഡ്ജി ടി.പി. സവിത തള്ളിയത്. 

മാതൃഭൂമി പത്രം ജമാഅത്തെ ഇസ്‌ലാമി വിലയ്ക്ക് വാങ്ങിയെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ മനോജ് കുമാറിനെ ടൗൺ പൊലീസ് അറസ്റ്റുചെയ്തിരുന്നു. അറസ്റ്റ് വാർത്ത മാതൃഭൂമി പത്രത്തിൽ വന്നതിനാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ഹർജി നൽകിയത്.

മനോജിനെയും സുഹൃത്ത് രമേശനെയും കോടതി വിസ്തരിച്ചു. പത്രത്തിൽ വാർത്ത നൽകി ഇയാളെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണത്തിന് കഴമ്പില്ലെന്നുകണ്ട് കോടതി കേസ് ചെലവോടെ തള്ളി. മാതൃഭൂമിക്കു വേണ്ടി അഭിഭാഷകരായ എം. ഷഹീർ സിങ്, നീരജ് റഹ്മാൻ എന്നിവർ ഹാജരായി.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News