യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലെ സ്റ്റേ നീക്കി കോടതി

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്

Update: 2023-08-10 15:11 GMT

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലെ സ്റ്റേ കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്. കോഴിക്കോട് കിനാശേരി സ്വദേശി ഷഹബാസ് നൽകിയ പരാതിയെ തുടർന്നാണ് യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.

പരാതിക്കാർ സമർപ്പിച്ച യൂത്ത് കോൺഗ്രസ് ഭരണഘടന കെട്ടിച്ചമച്ചതാണെന്നും ഷാഫിക്കായി ഹാജരായ അഭിഭാഷകർ വാദിച്ചു. ഈ വാദം അംഗീരിച്ചാണ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള സ്റ്റേ കോടതി നീക്കിയത്.

സ്റ്റേ കോടതി ഒഴിവാക്കിയതിന് പിന്നാലെ പരാതിക്കാരൻ ഹരജിയും പിൻവലിച്ചു. ഹരജി പിൻവലിച്ചതോടെ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കോടതി വ്യവഹാരവും ഒഴിവായി.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News