ശ്വാസകോശത്തിന്‍റെ പ്രവർത്തനം താറുമാറാക്കി കോവിഡ്; സഹായം തേടി യുവാവ്

28 വയസ് മാത്രം പ്രായം ഉള്ള കൃഷ്ണകുമാർ ഓക്സിജൻ സിലിണ്ടറിന്‍റെ സഹായത്തിലാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്

Update: 2021-10-10 01:40 GMT
Editor : Nisri MK | By : Web Desk
Advertising

പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കൃഷ്ണകുമാറിന്‍റെ ജീവിതം കോവിഡ് മൂലം ദുരിത പൂർണ്ണമായിരിക്കുകയാണ്. കൃഷ്ണകുമാറിന്‍റെ ശ്വാസകോശത്തിന്‍റെ പ്രവർത്തനം തന്നെ വൈറസ് തകർത്തു കളഞ്ഞു. ഓക്സിജൻ സിലിണ്ടറിന്‍റെ സഹായത്തിലാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ശ്വാസകോശം മാറ്റി വെക്കാനായി ഉള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ പ്രയാസപ്പെടുകയാണ് ഈ കുടുംബം.

28 വയസ് മാത്രം പ്രായം ഉള്ള വി.കൃഷ്ണകുമാർ ഒരു കുടുംബത്തിന്‍റെ അത്താണിയായിരുന്നു. ഡ്രൈവിങ്ങിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കുടുംബം പുലർത്തി വരുന്നതിനിടയിലാണ് കോവിഡ് പിടിപെട്ടത്. കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസമെടുക്കാൻ കഴിയുന്നില്ല. പരിശോധനയിൽ ശ്വാസകോശത്തിന്‍റെ പ്രവർത്തനം 90 ശതമാനവും നിലച്ചതായി കണ്ടെത്തി.

ആഴ്ച്ചയിൽ 3 ഓക്സിജൻ സിലിണ്ടറുകൾ വേണം. ഭാരിച്ച പണം മരുന്നിനായും കണ്ടെത്തണം. നാട്ടുകാരുടെ സഹായത്തിലാണ് ഇത്രയും നാൾ കഴിഞ്ഞത്. ശ്വാസകോശം മാറ്റി വെക്കലല്ലാതെ മറ്റ് വഴികളില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി ലക്ഷങ്ങൾ ചിലവ് വരും. കൃഷ്ണകുമാറിന്‍റെ ജീവൻ സംരക്ഷിക്കാൻ ഉദാരമനസ്കരുടെ സഹായം തേടുകയാണ് ഈ കുടുംബം.

കോവിഡ് മൂലം സംഭവിച്ച അസുഖമായതിനാൽ ചികിത്സ സർക്കാർ വഹിക്കണമെന്നും ഈ കുടുംബം ആവശ്യപ്പെടുന്നു. കോവിഡ് വരുന്നതിനു തൊട്ട് മുൻപ് ജനിച്ച ഒന്നര വയസുകാരി മകളെ എടുക്കാനെങ്കിലും ഉള്ള ആരോഗ്യം തനിക്കു ലഭിക്കണമെന്നാണ് കൃഷ്ണകുമാറിന്‍റെ ആഗ്രഹം.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News