ഡിസംബർ മുതലുള്ള കോവിഡ് മരണപ്പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കും -ആരോഗ്യ മന്ത്രി

ഡിസംബർ മുതലുള്ള പട്ടിക പ്രസിദ്ധീകരിക്കാത്തത് മീഡിയവണ്‍ റിപ്പോർട്ട് ചെയ്തിരുന്നു.

Update: 2021-07-04 07:46 GMT
Editor : ijas

ഡിസംബർ മുതലുള്ള കോവിഡ് മരണത്തിന്‍റെ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിന്‍റെ വെബ്സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കിയിട്ടുണ്ട്. സ്വകാര്യത സൂക്ഷിച്ച് കൊണ്ടാകും കണക്കുകള്‍ പ്രസിദ്ധീകരിക്കുകയെന്നും പട്ടികയില്‍ ഉള്‍പ്പെടാത്തവർക്ക് പരാതി നല്‍കാമെന്നും മന്ത്രി പറഞ്ഞു.

Full View

ജൂൺ 16ന് ശേഷമുള്ള മുഴുവൻ കോവിഡ് മരണങ്ങളും 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. രേഖകളില്ലാത്തത് മൂലം ഒഴിവാക്കിയ കോവിഡ് മരണങ്ങൾ കൂടി എണ്ണത്തിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് മരണക്കണക്കുകൾ മറച്ചുവെച്ചിട്ടില്ലെന്നും വീണ ജോർജ് പറഞ്ഞു. ഡിസംബർ മുതലുള്ള പട്ടിക പ്രസിദ്ധീകരിക്കാത്തത് മീഡിയവണ്‍ റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    

Editor - ijas

contributor

Similar News