കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും

അന്തിമ തീരുമാനം സംസ്ഥാന എക്‌സിക്യൂട്ടീവിൽ

Update: 2025-10-24 11:43 GMT

തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ട സർക്കാർ തീരുമാനത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. പിഎം ശ്രീയിൽ ഒപ്പിട്ട തീരുമാനം തിരുത്തുന്നതുവരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. സംസ്ഥാന എക്‌സിക്യൂട്ടീവ് ചേർന്ന് അന്തിമ തീരുമാനം എടുക്കും.

വിഷയത്തിൽ നേതൃത്വം എടുക്കുന്ന എന്ത് നിലപാടും അംഗീകരിക്കുമെന്നും രാജിക്ക് വരെ തയാറെന്നുമാണ് സിപിഐ മന്ത്രിമാരുടെ നിലപാട്. ഒക്ടോബർ 27നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുക.

അതേസമയം, പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതിനു പിന്നിൽ വലിയ ഗൂഢാലോചനയെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് അയച്ച കത്തിലാണ് ബിനോയ് വിശ്വം ഗുരുതര ആരോപണമുന്നയിച്ചത്.

Advertising
Advertising

മുന്നണി മര്യാദകൾ സിപിഎം ലംഘിച്ചു. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ദേശീയ നേതൃത്വം ഗൗരവത്തിൽ കാണണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ധാരണ പത്രം ഒപ്പിട്ടതിലൂടെ എൽഡിഎഫിന്റെ കേന്ദ്രസർക്കാരിനെതിരായ പോരാട്ടം ദുർബലപ്പെട്ടെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News