'കണ്ടാലറിയാത്തവർ കൊണ്ടാലറിയും എന്ന ചൊല്ല് അന്വർഥമായി': സഭാ നേതൃത്വങ്ങൾക്കെതിരെ വിമർശനവുമായി സിപിഐ മുഖപത്രം

വൈകിയാണെങ്കിലും ബിജെപിയുടെ കപട ക്രിസ്ത്യൻ പ്രേമം ബോധ്യപ്പെട്ടത് നല്ല കാര്യമെന്നും ജനയുഗം

Update: 2026-04-13 04:37 GMT

തിരുവനന്തപുരം: സഭാ നേതൃത്വങ്ങൾക്കെതിരെ വിമർശനവുമായി സിപിഐ മുഖപത്രം. കണ്ടാലറിയാത്തവർ കൊണ്ടാലറിയും എന്ന ചൊല്ല് അന്വർഥമായിയെന്നും തിരിച്ചറിവ് സഭാ അധ്യക്ഷൻമാർക്ക് ഉണ്ടാകാൻ സമയമെടുത്തുവെന്നും ജനയു​ഗം.

ന്യൂനപക്ഷ വേട്ട കൺമുന്നിൽ കണ്ടിട്ടും ബിജെപിക്ക് അനുകൂലമായ നിലപാട് എടുക്കാൻ സഭകൾക്ക് ഒട്ടും മടിയുണ്ടായില്ല. ബിജെപിയും മോദിയുമാണ് രക്ഷയെന്ന വാഴ്‌ത്തുപാട്ട് അവസാനിപ്പിക്കാൻ അധികകാലം വേണ്ടെന്ന് ഇടതുപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു. വൈകിയാണെങ്കിലും ബിജെപിയുടെ കപട ക്രിസ്ത്യൻ പ്രേമം ബോധ്യപ്പെട്ടത് നല്ല കാര്യമെന്നും ജനയുഗം.

Advertising
Advertising

പി.സി ജോർജും മകനും ക്രിസ്ത്യൻ വോട്ട് കിട്ടുമെന്ന് പറഞ്ഞ് ബിജെപിയിൽ നിന്ന് കോടികൾ അച്ചാരം വാങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വോട്ട് കിട്ടില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് സഭാ നേതൃത്വത്തിനെതിരെ ജോർജ് തിരിഞ്ഞതെന്നും ജനയുഗം.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News