അനധികൃത സ്വത്ത് സമ്പാദനം; തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാറിനെതിരെ സിപിഐയുടെ അന്വേഷണം
സിപിഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗമാണ് അജികുമാർ
Update: 2025-03-19 10:29 GMT
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായ എ.അജികുമാറിനെതിരെ സിപിഐയുടെ അന്വേഷണം. പാർട്ടിയെ അറിയിക്കാതെ സ്വത്ത് സാമ്പാദിച്ചെന്ന് കാണിച്ചുള്ള പരാതിയിൽ സംസ്ഥാന കൗൺസിൽ അംഗം സുരേഷ് ബാബുവാണ് അന്വേഷണം നടത്തുന്നത്.
അജികുമാർ നൽകിയ രേഖകൾ മുഴുവൻ പാർട്ടി വിശ്വാസത്തിൽ എടുത്തിട്ടില്ല. ബിനാമി ഇടപാടുകൾ അടക്കം നിരവധി പരാതികളിന്മേലാണ് അജികുമാറിനെതിരെ പാർട്ടി നേതൃത്വം അന്വേഷണം നടത്തുന്നത്. സിപിഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗമാണ് അജികുമാർ.