സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് ആലപ്പുഴയിൽ; ബ്രൂവറി വിഷയം ചർച്ചയായേക്കും
മദ്യ കമ്പനിക്ക് അനുമതി നൽകിയ തീരുമാനത്തിൽ നിന്ന് പിന്മാറാൻ സർക്കാരിനോട് സിപിഐ ആവശ്യപ്പെടുമോ എന്ന് ഇന്ന് അറിയാനാകും
Update: 2025-01-27 02:21 GMT
ആലപ്പുഴ: സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് ആലപ്പുഴയിൽ ചേരും. മദ്യ കമ്പനിക്കു അനുമതി നൽകിയ വിഷയം ചർച്ചയായിരിക്കെയാണ് പാർട്ടി സംസ്ഥാന നിർവാഹക സമിതി ചേരുന്നത്. ജലദൗർലഭ്യമുള്ള പാലക്കാട് മദ്യ കമ്പനി വരുന്നതിൽ സിപിഐ പ്രാദേശിക നേതൃത്വത്തിന് കടുത്ത എതിർപ്പ് ഉണ്ട്. ഇക്കാര്യം അവർ സിപിഐ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മദ്യ കമ്പനിക്ക് അനുമതി നൽകിയ തീരുമാനത്തിൽ നിന്ന് പിന്മാറാൻ സർക്കാരിനോട് സിപിഐ ആവശ്യപ്പെടുമോ എന്ന് ഇന്ന് അറിയാനാകും.ആലപ്പുഴയിൽ നിശ്ചയിച്ച പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കമാണ് സംസ്ഥാന നിർവാഹക സമിതിയുടെ പ്രധാന അജണ്ഡ. ചർച്ച ചെയ്യാൻ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്വകാര്യ മദ്യ നിർമാണ കമ്പനിക്കു അനുമതി നൽകിയത് ചർച്ചക്ക് വരിക.