'പണത്തിന്റെ ഹുങ്ക്'; ട്വന്റി-20യ്ക്കും സാബു എം ജേക്കബിനുമെതിരെ സിപിഎം
മന്ത്രി പി.രാജീവും സി.എൻ മോഹനനും രസീതില്ലാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തെ തള്ളി എറണാകുളം ജില്ലാ സെക്രട്ടറി എസ്.സതീഷ്
Update: 2025-10-07 07:31 GMT
കൊച്ചി: ട്വന്റി-20യ്ക്കും സാബു എം ജേക്കബ്ബിനും എതിരെ സിപിഎം. പണത്തിന്റെ ഹുങ്ക് ഉപയോഗിച്ച് നടത്തുന്ന അധിക്ഷേപം സാബു എം ജേക്കബിൻ്റെ അഹങ്കാരമാണ് വ്യക്തമാക്കുന്നതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. മന്ത്രി പി.രാജീവും സി.എൻ മോഹനനും രസീതില്ലാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തെയും സിപിഎം തള്ളി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ ട്വൻ്റി 20യ്ക്ക് കഴിയാത്തതിലുള്ള ജാള്യതയാണ് അധിക്ഷേപത്തിന് പിന്നിലെന്നും നിയമ നടപടി ആലോചിക്കുമെന്നും എസ് സതീഷ് മീഡിയവണിനോട് പറഞ്ഞു.