തൃക്കാക്കര തോൽവി പഠിക്കാൻ സിപിഎം; ടി. പി രാമകൃഷ്ണൻ, എ കെ ബാലൻ എന്നിവർ കമ്മീഷൻ അംഗങ്ങൾ

സംസ്ഥാന സമിതിയുടേതാണ് തീരുമാനം

Update: 2022-06-25 13:11 GMT
Advertising

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സിപിഎം കമ്മീഷനെ നിയോഗിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ ടി. പി രാമകൃഷ്ണൻ, എ കെ ബാലൻ എന്നിവരടങ്ങുന്ന കമ്മീഷനാണ് തോൽവി പരിശോധിക്കുക. തൃക്കാക്കരയിൽ കാര്യമായ പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല എന്നത് ഗൗരവതരമായാണ് പാർട്ടി കണ്ടത്.

അതുകൊണ്ട് തന്നെ തോൽവി പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കുന്ന കാര്യം പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആലോചനയിൽ വന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല. ഇന്നു ചേർന്ന സംസ്ഥാന സമിതിയിലാണ് ഇതു സംബന്ധിച്ച അന്തിമ താരുമാനം ഉണ്ടാവുന്നത്. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ ആശയക്കുഴപ്പവും വോട്ട് ചോർച്ചയും പരിശോധിക്കും. എറണാകുളം ജില്ലയിൽ വിഭാഗീയത രൂക്ഷമാണെന്ന് സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News