15 വർഷത്തെ കുത്തക തകർന്നു; പൊന്മുണ്ടത്ത് ലീഗിനെ തോൽപിച്ച് സിപിഎം - കോൺഗ്രസ് സഖ്യം
ആകെയുള്ള 19 സീറ്റിൽ 11 സീറ്റിലും കോൺഗ്രസ് - സിപിഎം സഖ്യം വിജയിച്ചു
Update: 2025-12-13 07:10 GMT
മലപ്പുറം: പൊന്മുണ്ടത്ത് ലീഗിനെ തോൽപ്പിച്ച് സിപിഎം - കോൺഗ്രസ് സഖ്യത്തിന് ഭരണം. ആകെയുള്ള 19 സീറ്റിൽ 11 സീറ്റിലും കോൺഗ്രസ് സിപിഎം സഖ്യം വിജയിച്ചു. ഇതോടെ 15 വർഷത്തെ ലീഗ് ഭരണത്തിനാണ് അന്ത്യമായിരിക്കുന്നത്.
1969ൽ ഐക്യജനാധിപത്യ മുന്നണി സംവിധാനം നിലവിൽ വന്നെങ്കിലും പൊന്മുണ്ടത്ത് ഇതുവരെ നടന്ന ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽപോലും യുഡിഎഫ് മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. യുഡിഎഫ് സംവിധാനത്തിൽ ഇത്തവണ മത്സരിക്കണമെങ്കിൽ ഒമ്പതു സീറ്റുകളും രണ്ടര വർഷം പ്രസിഡന്റ് സ്ഥാനവുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. അനുനയ ചർച്ചകൾ നടത്തിയെങ്കിലും ഒന്നും ഫലം കാണാതെ വന്നതോടെ ലീഗിനെതിരെ സിപിഎമ്മുമായി സഖ്യമുണ്ടാക്കി കോൺഗ്രസ് മത്സരത്തിറങ്ങുകയായിരുന്നു.