ഗവർണറെ സി.പി.എം ഭയപ്പെടുന്നു; പി.എം.എ സലാം

കേരള സർക്കാർ സംഘ പരിവാറിന് അടിമപ്പെട്ടിരിക്കുകയാണ്. കേരളീയരുടെ ആത്മാഭിമാനത്തിനാണ് ഇവിടെ ക്ഷതമേറ്റിരിക്കുന്നത്

Update: 2022-02-19 06:17 GMT

ഗവർണറെ സി.പി.എം ഭയപ്പെടുന്നു എന്ന് പി.എം.എ സലാം. സി.പി.എം നിലപാട് നിരാശാജനകമാണ്. കേരള സർക്കാർ സംഘപരിവാറിന് അടിമപ്പെട്ടിരിക്കുകയാണ്. കേരളീയരുടെ ആത്മാഭിമാനത്തിനാണ് ഇവിടെ ക്ഷതമേറ്റിരിക്കുന്നത്.

കെ.ടി.ജലീലുമായി ചർച്ച നടത്തിയിട്ടില്ല. പി.കെ.കുഞ്ഞാലിക്കുട്ടിയും, കെ.ടി.ജലീലും കണ്ടത് കല്യാണ വീട്ടിലാണ്. അവിടെ എന്ത് രഹസ്യ ചർച്ചയാണെന്നും പി.എം.എ സലാം ചോദിച്ചു.

കല്യാണ വീട്ടിൽ ഒരുമിച്ച് ഫോട്ടോയെടുത്തു. ശേഷം ബിരിയാണി കഴിച്ച് പിരിഞ്ഞു. ഒരു മാസം മുമ്പ് നടന്ന സംഭവം ഇപ്പോൾ വർത്തയാക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News