ആത്മപരിശോധനയ്ക്ക് സി.പി.എം; സർക്കാർ പ്രവർത്തനങ്ങളിൽ മാറ്റംവരുത്താൻ തീരുമാനം

മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് അടക്കം പരാജയമാണെന്ന വിമർശനവും ഉയർന്നതോടെയാണ് സി.പി.എം ആത്മ പരിശോധനയ്ക്ക് തയ്യാറാവുന്നത്

Update: 2024-06-21 01:07 GMT

തിരുവനന്തപുരം: സർക്കാരിന്‍റെ പ്രവർത്തനരീതിയിൽ പാർട്ടിയുടെ നയസമീപനങ്ങളാണ് സ്വീകരിക്കേണ്ടതെന്ന മുന്നറിയിപ്പ് നൽകുന്നതായിരുന്നു സി.പി.എമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങൾ. പാർട്ടി പരിപാടിയുടെ അടിസ്ഥാനത്തിൽ സർക്കാരിന്‍റെ പ്രവർത്തനത്തിൽ മാറ്റം വരുത്താനാണ് സി.പി.എം തീരുമാനം. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് അടക്കം പരാജയമാണെന്ന വിമർശനവും ഉയർന്നതോടെയാണ് സി.പി.എം ആത്മ പരിശോധനയ്ക്ക് തയ്യാറാവുന്നത്.

സി.പി.എമ്മിൻ്റെ നയ സമീപനങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് എൽ.ഡി.എഫ് സർക്കാരുകൾ പ്രവർത്തിച്ചു വന്നിരുന്നത്. എന്നാൽ ആദ്യ പിണറായി സർക്കാരും രണ്ടാം സർക്കാരും വന്നപ്പോൾ പാർട്ടിയുടെ നയ സമീപനങ്ങളിൽ പോലും മാറ്റമുണ്ടായി എന്ന വിമർശനങ്ങൾ ഉയർന്നു. പിണറായി പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ, അപ്പോൾ ഭരിച്ചിരുന്ന എൽ.ഡി.എഫ് മന്ത്രിസഭയിൽ പാർട്ടിക്ക് കടിഞ്ഞാൺ ഉണ്ടായിരുന്നു. എന്നാൽ അതേ പാർട്ടി സെക്രട്ടറി മുഖ്യമന്ത്രിയായപ്പോൾ പാർട്ടിയുടെ കടിഞ്ഞാൺ വിട്ടുപോയി എന്നായിരുന്നു അന്ന് ഉയർന്ന പ്രധാനപ്പെട്ട വിമർശനങ്ങളിൽ ഒന്ന്. പാർട്ടിയുടെ നയസമീപനങ്ങളിൽ നിന്ന് മാറി സർക്കാർ പ്രവർത്തിക്കുന്നു എന്ന വിമർശനം ഉയർന്നു വന്നെങ്കിലും സി.പി.എം അതിനു ചെവി കൊടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ അഞ്ചു ദിവസം നീണ്ടുനിന്ന സംസ്ഥാന നേതൃയോഗങ്ങൾ പിണറായി വിജയന് മുന്നിൽ ചില മുന്നറിയിപ്പുകൾ ആണ് നൽകുന്നത്. സർക്കാർ തീരുമാനങ്ങൾക്കല്ല.

Advertising
Advertising

പാർട്ടിയുടെ നയ സമീപനങ്ങളാണ് മുൻതൂക്കം നൽകേണ്ടെന്ന മുന്നറിയിപ്പ് .ആദ്യ പിണറായി സർക്കാറിനോളം രണ്ടാം സർക്കാർ ഉയർന്നില്ല എന്ന വിമർശനങ്ങളെയും അഞ്ചുദിവസം നീണ്ടുനിന്ന സി.പി.എമ്മിന്‍റെ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നുണ്ട്. പാർട്ടിയിലും സർക്കാരിലും തിരുത്തൽ ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം ഉണ്ടാകുമെന്ന് കാത്തിരുന്നു തന്നെ കാണണം.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News