Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നയത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യക്തിയാണ് റവാഡ ചന്ദ്രശേഖറെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. നാടിനെ കുറിച്ചും സാഹചര്യത്തെ കുറിച്ചും അറിയാതെയാണ് കൂത്തുപറമ്പില്‍ റവാഡ ഇടപ്പെട്ടത്.
വിവാദം ഉണ്ടാക്കുന്നതിന് പിന്നില്‍ ബോധപൂര്‍വമായ ലക്ഷ്യമുണ്ട്. പി ജയരാജന്റെപരാമര്‍ശം മാധ്യമങ്ങള്‍ വക്രീകരിച്ചുവെന്നും കെ കെ രാഗേഷ് പറഞ്ഞു. ഡിജിപി നിയമനത്തില്‍ സര്‍ക്കാരിന് പരിമിതമായ അധികാരമാണ് ഉള്ളത്. അതിനുള്ളില്‍ നിന്നുകൊണ്ടാണ് റവാഡയെ തെരഞ്ഞെടുത്തത്.
കൂത്തുപറമ്പ് വെടിവെപ്പുണ്ടാകുന്നതിന് വളരെ അടുത്ത ദിവസങ്ങളിലാണ് എസിപിയായി അദ്ദേഹം കണ്ണൂരില്‍ എത്തുന്നത്. അതുകൊണ്ട് കൂത്തുപറമ്പ് വെടിവെപ്പിന്റെ ഉത്തരവാദിയാണ് അദ്ദേഹമെന്ന് പറയാന്‍ കഴിയില്ലെന്നും കെ.കെ രാഗേഷ് പറഞ്ഞു.