പാർട്ടി കുടുംബങ്ങളിലെ പുതുതലമുറ ബിജെപിയിലേക്ക്; ഒഴുക്ക് തടയാനായി പ്രത്യേക പദ്ധതിയുമായി സിപിഎം

കാസർകോട് ജില്ലയിലെ ഉതുമാത്ര, കരിപ്പൂർ തുടങ്ങിയ പാർട്ടി ഗ്രാമങ്ങളിലും മഞ്ചേശ്വരത്തും വോട്ട് ചോർച്ചയുണ്ടായതായും ജില്ലാ വിപുലീകൃത കമ്മിറ്റി വിലയിരുത്തി

Update: 2026-10-17 07:42 GMT

കാസര്‍കോട്: പാര്‍ട്ടി കുടുംബങ്ങളിലെ പുതിയ തലമുറ ബിജെപിയിലേക്ക് പോവുന്നതായി സിപിഎം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. ഈ ഒഴുക്ക് തടയാനായി പാർട്ടി കുടുംബങ്ങളിലെ യുവാക്കളെ ചേർത്തു നിർത്താൻ ജില്ലയിൽ പ്രത്യേക പദ്ധതി നടപ്പാക്കും. പാർട്ടി ഗ്രാമങ്ങളിൽ ബിജെപിയിലേക്കുള്ള വോട്ട് ചോർച്ചയുടെ പശ്ചാത്തലത്തിൽ ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ വീടുകളിലേക്ക് നേരിട്ട് ഇറങ്ങാനും തീരുമാനം.

കാസർകോട് ജില്ലയിലെ ഉതുമാത്ര, കരിപ്പൂർ തുടങ്ങിയ പാർട്ടി ഗ്രാമങ്ങളിലും മഞ്ചേശ്വരത്തും വോട്ട് ചോർച്ചയുണ്ടായതായും ജില്ലാ വിപുലീകൃത കമ്മിറ്റി വിലയിരുത്തി. ഈ ഒഴുക്ക് തടയാൻ പാർട്ടി കുടുംബങ്ങളിലെ യുവാക്കളെ ചേർത്തുനിർത്താൻ പ്രത്യേക പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി കർണാടകയിലേക്ക് പോകുന്ന വിദ്യാർഥികളെ ബിജെപി ആകർഷിക്കുന്നതായും പാർട്ടി വിലയിരുത്തുന്നു. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനും ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ വീടുകളിലേക്ക് നേരിട്ടിറങ്ങി ഗൃഹസന്ദർശനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ജനകീയ പ്രശ്നങ്ങളിലെ പാർട്ടിയുടെ ഇടപെടൽ കുറഞ്ഞതായും ബഹുജനങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായും യോഗം തുറന്നുസമ്മതിച്ചു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News