നെടുമ്പാശ്ശേരി അപകടം; ഷാനിമോൾ ഉസ്മാന്‍റെ പരാതിയിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

ഡിവൈഎഫ്ഐ നേതാവിന്‍റെ പ്രസംഗം റിപ്പോർട്ട് ചെയ്ത ചാനൽ മാധ്യമ പ്രവർത്തകനെതിരെയും കേസ് എടുത്തിട്ടുണ്ട്

Update: 2026-10-17 07:56 GMT

ആലപ്പുഴ: ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്‍റെ പരാതിയിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ കേസെടുത്തു.

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ വ്യാജ പ്രചാരണം നടത്തിയതായ പരാതിയിലാണ് കേസ്.ഡിവൈഎഫ്ഐ നേതാവിന്‍റെ പ്രസംഗം റിപ്പോർട്ട് ചെയ്ത ചാനൽ മാധ്യമ പ്രവർത്തകനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തതിൽ കെയുഡബ്ളുജെയും ആലപ്പുഴ പ്രസ് ക്ലബും ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടത്തിലെ പ്രതിയായ സുഹൈൽ സജീവിനെ രക്ഷിക്കാൻ ആലപ്പുഴയിൽ നിന്നുള്ള വനിതാ ജനപ്രതിനിധി ലക്ഷങ്ങൾ വാങ്ങി ഇടപെട്ടു എന്ന് ഒക്ടോബർ 15-ന് നടന്ന ഒരു പ്രതിഷേധ മാർച്ചിനിടെ ജെയിംസ് സാമുവൽ ആരോപിച്ചിരുന്നു. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു ആരോപണം. എന്നാൽ ആലപ്പുഴയിൽ നിന്നുള്ള ഏക വനിതാ ജനപ്രതിനിധിയായ ഷാനിമോൾ ഉസ്മാനെ ലക്ഷ്യമിട്ടായിരുന്നു ഈ ആരോപണമെന്ന് റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകൻ ഈ ആരോപണം ഷാനിമോൾ ഉസ്മാനെതിരേയാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതേതുടർന്നാണ് ഷാനിമോൾ ഉസ്മാൻ ജെയിംസ് സാമുവേലിനും റിപ്പോർട്ടർ ചാനലിനെ മാധ്യമപ്രവർത്തകനുമെതിരേ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്.

രാഷ്ട്രീയ വിരോധം വെച്ച് തന്നെയും ഡെപ്യൂട്ടി സ്പീക്കർ പദവിയെയും അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം നടത്തിയ വ്യാജ പ്രചാരണമാണിതെന്ന് ഷാനിമോൾ പ്രതികരിച്ചു. പ്രതിക്കുവേണ്ടി താൻ യാതൊരുവിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്നും അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News