പി.ആർ. വസന്തനെ കൊല്ലം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു; പിണറായിക്കും എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്

Update: 2026-10-17 10:21 GMT

കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ നിന്ന് നേരത്തെ തരംതാഴ്ത്തപ്പെട്ട പി.ആർ. വസന്തനെ വീണ്ടും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. കഴിഞ്ഞ സമ്മേളന കാലയളവിൽ സംഘടനാ നടപടി നേരിട്ട അഡ്വ. ബി. ഗോപൻ, പി.കെ. ബാലചന്ദ്രൻ, സി. രാധാമണി എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. സിപിഎമ്മിന്റെ കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കരുനാഗപ്പള്ളിയിലെ സിപിഎം വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് പി.ആർ. വസന്തനെ നേരത്തെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. അന്നത്തെ വിഭാഗീയതയെ തുടർന്ന് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിടുന്ന സാഹചര്യമുണ്ടായിരുന്നു.

Advertising
Advertising

വിഭാഗീയതയുടെ ഒരു പക്ഷത്ത് പി.ആർ. വസന്തനും മറുപക്ഷത്ത് സൂസൻ കോടിയുമായിരുന്നു ഉണ്ടായിരുന്നത്. അന്ന് സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും പിന്നീട് നടന്ന സംസ്ഥാന സമ്മേളനത്തിൽ അവരെ വീണ്ടും തിരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ് പി.ആർ. വസന്തനെയും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തിരിക്കുന്നത്.

അതേസമയം, വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. 

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News