എസ്‍ഡിപിഐ പ്രവര്‍ത്തകൻ സൈനുൽ ആബിദീൻ വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് നടപടി

Update: 2026-10-17 07:10 GMT

കാസർകോട്: തളങ്കരയിലെ എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന സൈനുൽ ആബിദീൻ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് നടപടി. ആർഎസ്എസ് -ബിജെപി പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനി എന്ന അനിൽകുമാർ ഉൾപ്പെടെ 21 പേരെയാണ് വെറുത വിട്ടത് . കേസിലെ എട്ടാം പ്രതിയായ ജ്യോതിഷിനെ വിചാരണക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

2014 ഡിസംബർ 22ന് രാത്രിയാണ് കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ പിതാവിന്റെ മുന്നിലിട്ട് സൈനുൽ ആബിദിനെ വെട്ടിക്കൊന്നത്. സൈനുല്‍ ആബിദിന്റെ പിതാവ് കെ.എ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടക്കാനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുഹമ്മദ് കുഞ്ഞി 2 വർഷം മുൻപ് കർണാടകയിൽ നടന്ന ഒരു വാഹന അപകടത്തിൽ മരിച്ചിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News