ലൗ ജിഹാദ്: സി.പി.എം നേതാവ് ഏറ്റെടുത്തത് സംഘ്പരിവാർ നുണപ്രചാരണം- വി.ടി ബൽറാം

കേരളത്തിൽ ലൗ ജിഹാദ് യാഥാർഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എം.എൽ.എയുമായ ജോർജ് എം. തോമസ് പ്രസ്താവിച്ചിരുന്നു

Update: 2022-04-12 17:34 GMT
Editor : Shaheer | By : Web Desk

കേരളത്തിൽ 'ലൗ ജിഹാദ്' എന്ന സംഘ്പരിവാർ നുണപ്രചാരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുകയാണ് തിരുവമ്പാടിയിലെ മുൻ സി.പി.എം എം.എൽ.എ ജോർജ് എം. തോമസ് ചെയ്തിരിക്കുന്നതെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം. ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ വിഷലിപ്തമാക്കാൻ ഇടതുപക്ഷം നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ 'ലൗ ജിഹാദ്' എന്ന സംഘ്പരിവാർ നുണപ്രചാരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ മുൻ സി.പി.എം എം.എൽ.എ ജോർജ് എം. തോമസ്. രാജ്യം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാരുടെ കുടുംബചരിത്രം വക്രീകരിച്ച് അപമാനിക്കുന്ന സംഘ്പരിവാർ വാട്‌സ്ആപ്പ് പ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ ഇപ്പോഴത്തെ സി.പി.എം എം.എൽ.എ ലിന്റോ ജോസഫ്. ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്ന് വച്ച് എന്തിനാണ് ഈ പാർട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്?- ഫേസ്ബുക്ക് കുറിപ്പിൽ ബൽറാം കുറ്റപ്പെടുത്തി.

Advertising
Advertising

കേരളത്തിൽ ലൗ ജിഹാദ് യാഥാർഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ജോർജ് എം തോമസ് വ്യക്തമാക്കിയിരുന്നു. താമരശ്ശേരിയിൽ സി.പി.എം പ്രാദേശിക നേതാവിന്റെ മിശ്രവിവാഹത്തിനെതിരെ ക്രിസ്ത്യൻ പുരോഹിതരും സംഘടനകളും രംഗത്തുവന്നതിനു പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Full View

ലൗജിഹാദ് എന്ന പ്രക്രിയ ഉണ്ടെന്നാണ് പാർട്ടി രേഖകളിൽ പറഞ്ഞിട്ടുള്ളതെന്ന് ജോർജ് എം. തോമസ് ചൂണ്ടിക്കാട്ടി. പ്രൊഫഷനൽ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള വിദ്യാസമ്പമ്പന്നരായ യുവതികൾ ഇത്തരത്തിലുള്ള ലൗ ജിഹാദ് പോലെയുള്ള സംഗതികളിൽ വശംവദരാകുന്നുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയൊരു സംഗതി കേരളത്തിലുണ്ടെന്നത് ഞങ്ങളുടെ പാർട്ടി പ്രസിദ്ധീകരണങ്ങളും പ്രമേയങ്ങളുമെല്ലാം വ്യക്തമാക്കിയതാണ്. ലൗജിഹാദ് അപൂർവമായിട്ട് കേരളത്തിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: CPM leader George M Thomas repeats Sangh Parivar lies on Love Jihad VT Balram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News